ബൂസ്ട്രോഫെഡോൺ- Boustrophedon

രണ്ട് ദിശകളിലും എഴുതുന്ന രീതിയെ ബൂസ്ട്രോഫെഡോൺ (boustrophedon) എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, സിന്ധു ലിപി പോലുള്ള പുരാതന ലിപികൾ ബൂസ്ട്രോഫെഡോൺ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന ഗ്രീക്ക്, ഹിറ്റൈറ്റ്, ലുവിയൻ ലിപികളും ഈ ശൈലി പിന്തുടരുന്നു.

ഈ ശൈലിയുടെ പ്രയോജനം എന്തെന്നാൽ എഴുത്ത് പ്രതലത്തിന്റെ വലതുഭാഗത്ത് നിന്നോ ഇടതു ഭാഗത്ത് നിന്നോ എഴുതാൻ തുടങ്ങിയാൽ എഴുത്ത് പ്രതലത്തിൽ എഴുതുന്ന ദിശയുടെ അറ്റത്ത് എത്തിയാൽ അവിടെ വച്ച് തന്നെ (എതിർദിശയിലേക്ക്) എഴുത്ത് തുടരാൻ എഴുത്തുകാരനെ അനുവദിക്കുന്നു എന്നതാണ്. അതാതയത് പ്രതലത്തിൽ ഇടത് നിന്ന് എഴുതാൻ തുടങ്ങി വലത് ഭാഗത്ത് അറ്റത്ത് എത്തിയാൽ കൈ ഇടത് അറ്റത്ത് ആക്കാതെ വലത് നിന്ന് ഇടത് വശത്തേക്ക് തുടർന്ന് പോകാം.

ഗ്രീക്ക് പദമായ ബൂസ് (കാള/പശു), സ്ട്രോഫ് (തിരിയുക), ഡോൺ (രീതി/പോലെ) എന്നിവയിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്. കാള വയലിൽ നിലം ഉഴുതുന്ന പോലെ എന്നാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.


വിക്കിപീഡിയ
കൂടുതൽ വായനക്ക്

ഈ ആർട്ടിക്കൾ ഇംഗ്ലീഷിൽ വായിക്കാൻ/ For reading in English