EasyTax- Income Tax Return Filing- ആദായ നികുതി- Step-by-Step guide

ആദായ നികുതി സോഫ്റ്റ് വെയറായ EASY TAX ഉപയോഗിച്ച് ഗവൺമെൻറ് ജീവനക്കാർക്ക് സ്വയം ആദായ നികുതി ഫയൽ ചെയ്യാം. ഇതിനു വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് EASY TAX - ഈസി ടാക്സ്. മൈക്രോസോഫ്റ്റിന്‍റെ ആക്സസ് (Microsoft Access) സോഫ്റ്റ് വെയറിലാണ് ഈസി ടാക്സ് സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുള്ളത്. പേരു പോലെ എളുപ്പത്തിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സൗകര്യം EASY TAX തരുന്നുണ്ട്. 

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. 32Bit, 64Bit എന്നിങ്ങനെ രണ്ട് തരത്തിലാണ് EASY TAX ഉള്ളത്.  മൈക്രോസോഫ്റ്റ് ഓഫീസ് ( Word, Excel, Powerpoint, Access) എതെങ്കിലും വേർഷൻ കംപ്യൂട്ടറിൽ നിർബന്ധമായും  ഉണ്ടായിരിക്കണം. 

EASY TAX 64 BIT ആണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കിൽ മൈക്രോസോഫ്റ്റ് ആക്സസിന്‍റെ 2010വേര്‍ഷനോ അതിന് ശേഷമുള്ള വേര്‍ഷനോ ആണ് വേണ്ടത്.  


ഇനി, EASY TAX 32-BIT ആണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കിൽ മൈക്രോസോഫ്റ്റ് ആക്സസിന്‍റെ 2007-ഉം അതിന് മുമ്പെ ഉള്ള വേര്‍ഷനോ ആണ് വേണ്ടത്. 



ഇനി ചില കമ്പ്യൂട്ടറുകളില്‍ രണ്ട് തരത്തിലുള്ള മൈക്രോസോഫ്റ്റ് ആക്സസും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. അത്തരത്തിലുള്ളവര്‍ ഏതെങ്കിലും ഒരു വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി (64 ബിറ്റ് ഉചിതം).

 

ഇങ്ങിനെയുള്ള കമ്പ്യൂട്ടറുകളില്‍ ഈസി ടാക്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും എറര്‍ മെസേജ് കാണിക്കുകയാണെങ്കില്‍ ഈസി ടാക്സ് ഐക്കണില്‍  Right Click  ചെയ്ത്  Open with ഓപ്ഷണില്‍ അനുയോജ്യമായ ആക്സസ് സോഫ്റ്റ് വെയര്‍ തെരഞ്ഞെടുത്താൽ മതി.

ഡൌൺലോഡ് ചെയ്യാനുള്ള പേജിലേക്ക് പോകാനായി  >> ക്ലിക്ക് ചെയ്യുക.<<. പേജിൽ  എത്തിയാൽ, ഈ മൂന്ന് ബട്ടണുകളിൽ ഉചിതമായത് തെരഞ്ഞെടുക്കുക.

ഇനി ഡൗണ്‍ലോഡ് ചെയ്താല്‍ കിട്ടുന്നത് ZIP File ആയിരിക്കും. ഇത് ഒരു ഫോൾഡറിലേക്ക് Extract / Unzip ചെയ്യുക. ഇപ്പോൾ രണ്ട് ഫയലുകൾ കാണാം

·         Easy Tax 2020-21 32Bit(ഡൗണ്‍ലോഡ് ചെയ്തത് 32 ബിറ്റ് വേര്‍ഷന്‍ ആണെങ്കിൽ) അല്ലെങ്കിൽ Easy Tax 2020-21 64bit(ഡൗണ്‍ലോഡ് ചെയ്തത് 64-ബിറ്റ് വേര്‍ഷന്‍ ആണെങ്കിൽ) ഉം,

·         SaveAsPDFandXPS-ഉം.

ആദ്യത്തെ ഫയൽ Double click ചെയ്താൽ താഴെ കാണുന്ന പോലെയുള്ള വിൻഡോ വരും

ഇവിടെ Proceed-ൽ ക്ലിക്ക് ചെയ്താൽ താഴെ കാണുന്ന വിൻഡോ വരും




 

ഇവിടെ Open-ൽ ക്ലിക്ക് ചെയ്താൽ താഴെ കാണുന്ന വിൻഡോ വരും



നിങ്ങൾ ഈ സോഫ്റ്റ് വെയർ ആദ്യമായി Install  ചെയ്തതാണെങ്കിൽ പച്ച ബട്ടൺ ക്ലിക്ക് ചെയ്യുക.


പച്ച ബട്ടൺ ക്ലിക്ക് ചെയ്താൽ ജീവനക്കാരുടെ വിവരങ്ങൾ ചേർക്കാനുള്ള Add Employee വിൻഡോ വരും. 



ഇതിലേക്ക ജീവനക്കാരുടെ വിവരങ്ങൾ ചേർക്കുക. ഒരോ ജീവനക്കാരുടെ വിവരങ്ങൾ ചേർത്ത് Add-ൽ ക്ലിക്ക് ചെയ്ത് അടുത്ത ജീവനക്കാരൻറെ/ ജീവനക്കാരിയുടെ വിവരങ്ങൾ ചേർക്കുക. 

മുഴുവൻ ജീവനക്കാരുടെ വിവരങ്ങൾ ചേർത്ത് കഴിഞ്ഞാൽ Close-ൽ ക്ലിക്ക് ചെയ്യുക.

ഇനി താഴെ കാണുന്ന് വിൻഡോയിൽ 


Select PEN-ൽ ജീവനക്കാരൻറെ/ ജീവനക്കാരിയുടെ PEN നമ്പർ കൊടുക്കുക. കീഴോട്ടുള്ള ആരോ മാർക്ക് ക്ലിക്ക ചെയ്ത് തിരഞ്ഞെടുത്താലും മതി. അല്ലെങ്കിൽ ഇവിടെ EmployeeList

ഇവിടെ EmployeeList –Emplist- ക്ലിക്ക് ചെയ്താൽ  ആദായ നികുതി ഫയൽ ചെയ്യാനുള്ള ജീവനക്കാരുടെ പേരും PEN നമ്പരും കാണാം. ഒരു ജീവനക്കാരനെജീവനക്കാരിയെ ഡബിൾ ക്ലിക്ക് ചെയ്താൽമുകളിൽ കാണുന്ന് വിൻഡോയിലെ Select PEN-ൽ ജീവനക്കാരൻറെ/ ജീവനക്കാരിയുടെ PEN നമ്പർ കാണാം.

PEN നമ്പർ കൊടുത്തു കഴിഞ്ഞാൽ Data Entry-ൽ ക്ലിക്ക് ചെയ്യുക.


  ഇനി SALARY DETAILS ചേർക്കുക. 

Note:- ഒരു കോളത്തിൽ ചേർക്കേണ്ടത് ഒരേ വിവരങ്ങളാണെങ്കിൽ കീഴോട്ടുള്ള നീല ആരോ മാർക്ക് ക്ലിക്ക ചെയ്താൽ മതി.

തുടർന്നു NEXT Button ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോയി വിവരങ്ങൾ ചേർക്കുക. Back button ക്ലിക്ക് ചെയ്ത് മുമ്പത്തെ പേജിലേക്ക് പോയി വിവരങ്ങൾ മാറ്റം വരുത്താം.

എല്ലാം പൂർത്തിയായാൽ താഴെയുള്ള പേജിൽ കാണുന്ന Statement(Old Regime)

Statement(New Regime) എതെങ്കിലും തെരഞ്ഞെടുത്ത് Print ചെയ്യാം.


 

>> READ MORE...