Posts

Showing posts from February, 2021

EasyTax- Income Tax Return Filing- ആദായ നികുതി- Step-by-Step guide

Image
ആദായ നികുതി സോഫ്റ്റ് വെയറായ EASY TAX ഉപയോഗിച്ച് ഗവൺമെൻറ് ജീവനക്കാർക്ക് സ്വയം ആദായ നികുതി ഫയൽ ചെയ്യാം.  ഇതിനു വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് EASY TAX - ഈസി ടാക്സ്.  മൈക്രോസോഫ്റ്റിന്‍റെ ആക്സസ് ( Microsoft Access) സോഫ്റ്റ് വെയറിലാണ് ഈസി ടാക്സ് സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുള്ളത്.  പേരു പോലെ എളുപ്പത്തിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സൗകര്യം  EASY TAX  തരുന്നുണ്ട്.  താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. 32Bit, 64Bit എന്നിങ്ങനെ രണ്ട് തരത്തിലാണ്  EASY TAX ഉള്ളത്.    മൈക്രോസോഫ്റ്റ് ഓഫീസ് ( Word, Excel, Powerpoint, Access) എതെങ്കിലും വേർഷൻ  കംപ്യൂട്ടറിൽ നിർബന്ധമായും   ഉണ്ടായിരിക്കണം.   EASY TAX  64 BIT ആണ്  ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കിൽ   മൈക്രോസോഫ്റ്റ് ആക്സസിന്‍റെ 2010 വേര്‍ഷനോ അതിന് ശേഷമുള്ള വേര്‍ഷനോ ആണ് വേണ്ടത്.   ഇനി,  EASY TAX  32-BIT ആണ്  ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കിൽ   മൈക്രോസോഫ്റ്റ് ആക്സസിന്‍റെ  2007-ഉം അതിന്  മുമ്പെ ഉള്ള   വേര്‍ഷനോ  ആണ് വേണ്ടത്. ...